മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കൊലപാതകമാണെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News