KeralaNews

ഓണ്‍ലൈന്‍ ആപ്പിലൂടെ 8000 രൂപ വായ്പ, പിന്നാലെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി യുവാവ് ആത്മഹത്യ ചെയ്തു

പൂനെ: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോണ്‍ നല്‍കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും 8000 രൂപ ആദര്‍ശ് വായ്പയായി എടുത്തു.

എന്നാല്‍ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദര്‍ശിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.

ഇതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആദര്‍ശ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആദര്‍ശിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button