അമ്മ വഴക്കു പറഞ്ഞു, 12കാരന്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം

ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു രാത്രി മുഴുവന്‍. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവന്‍ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവര്‍ അറിയിച്ചതനുസരച്ച് നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ച് അന്വേഷണം നടന്നു. ഒടുവില്‍ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റര്‍ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന് പിന്നില്‍ കുട്ടിയെ കണ്ടെത്തി. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News