അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം തടാകത്തില്‍

ഇന്ത്യാന: അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. ജനുവരി 21ന് കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21)യാണ് വെള്ളിയാഴ്ചതടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിനു സമീപമുള്ള സെന്റ് മേരീസ് തടാകത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ. ജോണ്‍ സ്ഥിരീകരിച്ചു.

ചൊവാഴ്ച വൈകീട്ട് ക്യാമ്പസിനു സമീപമുള്ള കോള്‍മാന്‍ മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ആന്റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. 2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണ് ആന്‍ റോസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഹൈസ്‌കൂള്‍ ലെവലില്‍ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ആന്‍ ഫ്ളൂട്ട് വിദഗ്ദയാണ്. മാതാപിതാക്കള്‍ എറണാകുളത്തു നിന്നുള്ളവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News