ബംഗളൂരില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; അപകടം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ

ബംഗളൂരു: മലയാളി വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈറ്റ്ഫീല്‍ഡില്‍ സ്‌കൂട്ടറും ബി.എം.ടി.സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മര്‍ക്കുറി വീട്ടില്‍ റഷീദ് തങ്ങളുടെ മകന്‍ മുഹമ്മദ് മബിനാന്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു.

ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ്. ബംഗളൂരുവില്‍ സ്ഥിരതാമസമായിരുന്നു കുടുംബം. മുഹമ്മദിന്റെ പരീക്ഷ കഴിഞ്ഞതിനാല്‍ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കിവച്ചശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

മാതാവ്: ഷരീഫ ബീവി. സഹോദരങ്ങള്‍: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് എത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News