സൗദി: സൗദിയില്‍ ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തു കൊണ്ട് മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ നഴ്‌സ് മുഹ്‌സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.
സംഭവത്തില്‍ മുഹ്‌സിനയുടെ ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പി കെബി രവിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പ് മുഹ്‌സിനയുടെ ജോലി സ്ഥലത്ത് എത്തിയ ഭര്‍ത്താവ് സമീര്‍ മുഹ്‌സിനയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ സമീറോ അയാളുടെ വീട്ടുകാരോ പ്രതികരിച്ചിട്ടില്ല. അതേസമയം, മുഹ്‌സിനയുടെ മരണം ആത്മഹത്യയെന്നാണ് സൗദി പൊലീസ് നേരത്തെ സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News