സൗദിയില്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്സ് സൗദിയില്‍ മരിച്ചു. കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു. സൗദി നജ്റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കിങ് ഖാലിദ് ചികില്‍സയിലായിരുന്ന അമൃത ഇന്ന് പുലര്‍ച്ചെ 4:51 നാണ് മരിച്ചത്.

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൗദിയില്‍ സംസ്‌കരിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിന്റെ പശ്ചാതലത്തില്‍ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News