മസരാറ്റിയുടെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കി സണ്ണി ലിയോണ്‍; വില എത്രയെന്ന് അയിയേണ്ടേ?
സണ്ണി ലിയോണിയുടെ ഗ്യാരേജില്‍ പുതിയ ഒരു അതിഥി കൂടി. ഇറ്റാലിയന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മസരാറ്റിയുടെ ആരാധികയാണ് സണ്ണി. മസരാറ്റിയുടെ ഏറ്റവും പുതിയ ഗിബ്ലീ 2020 ആണ് സണ്ണി പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. മസരാറ്റി ഗിബ്ലീ നെരിസ്‌മോ, ക്വാഡ്രോപോളോ തുടങ്ങിയവ നേരത്തേ ഗ്യാരേജില്‍ ഇടംപിടിച്ചിട്ടുണ്ട്. പുതിയ കാര്‍ സ്വന്തമാക്കുന്നതിന് മുമ്പായി ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും താരം കൊടുത്തിരുന്നു.
രണ്ട് ദിവസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ആദ്യ വീഡിയോ അപ് ലോഡ് ചെയ്യുന്നത്. ആവേശകരമായ ഒന്ന് നടക്കുന്നു എന്നായിരുന്നു കുറിപ്പ്. ഇതിന് പിന്നാലെ പുതിയ മസരാറ്റിയില്‍ നിന്നും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചു. ഇതുകൂടാതെ ഒരു ചിത്രവും സണ്ണി പങ്കുവെച്ചിട്ടുണ്ട്.
ഓരോ ദിവസവും ഓടിക്കുമ്പോഴും സന്തോഷത്തിന് അതിരില്ലെന്ന കുറിപ്പോടെയാണ് പുതിയ കാറിന്റെ ചിത്രം സണ്ണി ലിയോണ്‍ പങ്കുവെച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സിലാണ് സണ്ണിയും കുടുംബവും ഇപ്പോള്‍ ഉള്ളത്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും യുഎസ്സിലേക്ക് കുടുംബത്തോടൊപ്പം താരം മാറുകയായിരുന്നു.
മസരാറ്റി ഗിബ്ലീ, ഗിബ്ലി എസ്, ഗിബ്ലി എസ് Q എന്നീ വകഭേദങ്ങളാണ് അമേരിക്കന്‍ വിപണിയിലുള്ളത്. ഇന്ത്യയില്‍ മസരാറ്റി ഗിബ്ലിയുടെ വില 1.38 കോടി മുതല്‍ 1.42 കോടി വരെയാണ്.
https://www.instagram.com/p/CE69sZcjfne/?utm_source=ig_web_copy_link