കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം; കൊച്ചിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മക്കെതിരെ കേസെടുത്തു

കൊച്ചി: വാട്സ് ആപ്പ് കൂട്ടായ്മയയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം. വാട്സ്ആപ്പ് കൂട്ടായ്മയ്‌ക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് അഡ്മിന്‍ ആയ കൂട്ടായ്മയ്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മാസ്‌ക് ധരിക്കരുത്, സാനിറ്റൈസര്‍ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്തത്. ഈ മാസം 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോള്‍ ലംഘിച്ചു സംഘടിക്കാനും ആഹ്വാനം ഉണ്ട്.

അറുപത് പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടന ബന്ധം ഉണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News