കാര്‍ പാര്‍ക് ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ അജ്മാനില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അജ്മാന്‍: കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാര്‍കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു അപകടം. ലിജി (45) ആണ് മരിച്ചത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു ദമ്പതികള്‍. ഇതിനിടെ തങ്ങളുടെ എസ്യുവി പാര്‍ക്ക് ചെയ്യുവാന്‍ ലിജി മുന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിച്ചുകൊണ്ടിരുന്നു.

ഇതിനിടെ ബ്രെയ്ക്കിന് പകരം ഭര്‍ത്താവ് ആക്സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ്യുവി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഏറെ വര്‍ഷങ്ങളായി യുഎഇയിലുള്ള ദമ്പതികളുടെ മൂത്തമകന്‍ ഇന്ത്യയില്‍ എഞ്ചിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളിലും പഠിക്കുന്നു.

ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇത്തരം അപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കുന്നതിനാല്‍ വാഹനം പാര്‍ക് ചെയ്യുമ്‌ബോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News