വെള്ളത്തിനടിയില്‍ ഇര പിടിക്കുന്ന പുള്ളിപ്പുലി! വീഡിയോ വൈറല്‍

പുള്ളിപ്പുലി ഇര പിടിക്കുന്ന വീഡിയോകള്‍ നാം നിരവധി കണ്ടിട്ടുണ്ട്. അതെല്ലാം കരയിലാണ്. വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കുന്ന പുള്ളിപ്പുലിയുടെ അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുധാ രമേശ് ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇത് ഏത് ജീവിയാണ് എന്ന തിരിച്ചറിയാന്‍ കഴിയുമോ എന്ന ചോദ്യത്തോടെ ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. വെള്ളത്തിന്റെ അടിയില്‍ ഇര പിടിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.

തുടര്‍ന്ന് ഇരയെ പിടികൂടി വായിലാക്കുന്നതാണ് വീഡിയോയുടെ അവസാനം. വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ കഴിയുന്ന വിധമാണ് പുലിയുടെ അഭ്യാസപ്രകടനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News