25.2 C
Kottayam
Sunday, June 14, 2026

രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ടു പശുക്കള്‍ ചത്തു; ആറു പശുക്കള്‍ക്ക് പരിക്ക്

Must read

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ട് പശുക്കള്‍ ചത്തു. ആറോളം പശുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹി-ഹൗറ റൂട്ടിലുള്ള ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഞായാറാഴ്ച്ച യശ്വന്ത്‌നഗര്‍-ബല്‍റായ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. ഗേറ്റ്മാനും നാട്ടുകാരുമാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിച്ചു.

പരിക്കേറ്റ പശുക്കളെ ഉടനെ തന്നെ അടുത്തുള്ള മൃഗാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനത്ത മൂടല്‍ മഞ്ഞുകാരണം പശുക്കള്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നത് കാണാന്‍ ലോക്കോപൈലറ്റിന് സാധിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ട്രാക്കിന് സമീപം മേയുകയായിരുന്ന കന്നുകാലികളാണ് അപകടത്തില്‍പെട്ടെതെന്ന് ഗ്രാമവാസികള്‍ പറയുന്നു. പതിനാല് പശുക്കളാണ് അപകടത്തില്‍പെട്ടത്.

നിരവധി കുടുംബങ്ങളുടെ ഉപജീവനത്തിന മാര്‍ഗമായ കന്നുകാലികളാണ് അപകടത്തില്‍പെട്ടതെന്നും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാനമായ സംഭവം നടന്നിരുന്നു. തിരുവനന്തപുരം വേളി റെയില്‍വേ സ്റ്റേഷന് സമീപം ജനശതാബ്ദി ട്രെയിന്‍ ഇടിച്ച് ഏഴ് എരുമകളാണ് ചത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week