KeralaNews

വീട് മോടി പിടിപ്പിച്ചു; മലയാളി ജവാന്റെവീരമൃത്യു വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

ചെറുതോണി: ജമ്മു-കശ്മീർ അതിർത്തിയിലെ ക്യാമ്പിൽ ടെന്റിന് തീപിടിച്ചതിനെ തുടർന്ന് 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേൽ അനീഷ് ജോസഫാ(44)ണ് മരിച്ചത്.

ടെന്റിൽ ചൂട് നിലനിർത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റർ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയിൽനിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്തി.വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകൾ സൈനികതലത്തിൽ അന്വേഷിക്കും.

പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ്. ഗുജറാത്തിൽ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥയായ സീനയാണ് (കോഴിക്കോട് കൂരാച്ചുണ്ട് കാനാട്ട് കുടുംബാംഗം) ഭാര്യ. പ്ലസ് വൺ വിദ്യാർഥിനി എലന മരിയയും ആറാം ക്ലാസ് വിദ്യാർഥിനി അലോണ മരിയയുമാണ് മക്കൾ. സഹോദരങ്ങൾ: ജോളി, ഷേർളി, റെജി (സെന്റ് ആന്റണീസ് ഗ്യാസ് ഏജൻസി അടിമാലി), ആന്റോ.

വിരമിക്കാൻ ദിവസങ്ങൾമാത്രം ബാക്കി
:ചെറുപ്പംമുതൽ കായികമത്സരങ്ങളിൽ മികവു പുലർത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തിൽ ചേരണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം. ഇരുപത്തേഴാം വയസ്സിൽ ആ ആഗ്രഹം സഫലമായി. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളിൽ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവർത്തിച്ചു. ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു.

നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറിൽ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേൽനോട്ടം നൽകിയിട്ടാണ് തിരികെ പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button