നാടുവിടാന്‍ കാരണം ഭാര്യയുമായുള്ള പിണക്കം; ഒടുവില്‍ കാണാതായ നഴ്‌സ് മടങ്ങിയെത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കാണാതായ സ്റ്റാഫ് നഴ്‌സ് ഋതുഗാമി (33) വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം മുന്‍പ് ആരോടും പറയാതെ നാഗര്‍കോവിലിലേക്ക് പോകുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച് താന്‍ നാഗര്‍കോവിലില്‍ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു.

കൊഞ്ചിറവിള സമദര്‍ശിനി നഗറില്‍ താമസിച്ചിരുന്ന ഋതുഗാമി ഭാര്യയുമായി വഴക്കിട്ടാണ് ആരോടും പറയാതെ നാടുവിട്ടത്. തുടര്‍ന്ന് നാഗര്‍കോവിലിലെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഋതുഗാമിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യാസഹോദരന്‍ പോലീസില്‍ പരാതി നല്‍കി.

ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തില്‍ നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒടുവില്‍ ഋതുഗാമി തന്നെ ഭാര്യയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കേസ് എടുത്തിരുന്നതിനാല്‍ ഋതുഗാമിയെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News