തൃശൂര്‍: കൊടകരയ്ക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കവര്‍ച്ചക്ക് പിന്നില്‍ മലയാളിയായ ലാസര്‍ അഷറഫാണെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം വിവാദമാകാതെ ബി.ജെ.പി നേതൃത്വം ഇടപെട്ട് തീര്‍പ്പാക്കുകയായിരുന്നു. അതേസമയം ബിജെപി ജില്ലാ നേതൃയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുകയാണ്.
ബിജെപിക്കായി ബംഗളുരുവില്‍ നിന്നും സേലം വഴി പാലക്കാട്ടേക്ക് കൊണ്ടുവന്ന നാല് കോടി 40 ലക്ഷം രൂപ കൊടകര സംഘം തന്നെ തട്ടിയെടുത്തെന്ന് നേരത്തെ പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ മലയാളിയായ ലാസര്‍ അഷറഫാണെന്നാണ് പുറത്തുവരുന്ന വിവരം. കവര്‍ച്ച ചെയ്ത പണത്തില്‍ ഒരു കോടി കൈമാറിയായിരുന്നു ഒത്തുതീര്‍പ്പ്.
അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി വിശദീകരിക്കാന്‍ ചേരുന്ന ബിജെപി ജില്ലാ നേതൃയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുകയാണ്. ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം അടിമുടി കടത്തിലാണെന്ന് ജില്ലാനിയോജകമണ്ഡലം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയോജകമണ്ഡലം യോഗങ്ങള്‍ വിളിച്ച് വസ്തുത വിശദീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.