വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ്; മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റൈനില്‍ പോയി. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും ചടങ്ങില്‍ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു.

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News