28.8 C
Kottayam
Thursday, June 4, 2026

കൂടെ കിടക്കാത്തതിൽ സിനിമയിൽ നിന്ന് മാറ്റി,സിനിമ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല; തുറന്നടിച്ച് നടി റിച്ച ഛദ്ദ

Must read

മുംബൈ:ബോളിവുഡ് സിനിമാരംഗത്തുളള ദുഷ്പ്രവണതകൾക്കെതിരെ തുറന്നടിച്ച് നടി റിച്ച ഛദ്ദ. ഈ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല. സ്വന്തം ഏജന്റിനെ പോലും. തനിക്ക് അങ്ങനൊരു അനുഭവമുണ്ടായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അന്നത്തെ ഏജന്റ് പറഞ്ഞത് ഇത് സാധാരണമാണെന്നായിരുന്നുവെന്നും റിച്ച പറയുന്നു.

കാമുകന്‍ അലി ഫസലിന്റെ അമ്മ മരിച്ചപ്പോള്‍ അദ്ദേഹത്തെ വിളിച്ച് മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് നല്‍കാന്‍ പറഞ്ഞവര്‍ പോലുമുണ്ട് സുശാന്തിന്റെ മരണത്തില്‍ സങ്കടപ്പെടുന്ന പലരും സിനിമകളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവരാണെന്നും റിച്ച പറഞ്ഞു. എന്തിന് തനിക്കൊപ്പം കിടക്കാന്‍ കൂട്ടാക്കാത്തതിന് നായികയെ അവസാന നിമിഷം മാറ്റിയവര്‍ പോലുമുണ്ടെന്നും റിച്ച പറയുന്നു. തന്റെ ബ്ലോഗിലൂടെയായിരുന്നു നടിയുടെ തുറന്നു പറച്ചിലുകള്‍. ഇതിനൊക്കെ എതിരെ എഴുതുന്ന മാധ്യമ പ്രവര്‍ത്തകരും മറ്റും ചിലപ്പോള്‍ നമ്മള്‍ ജീവിതത്തില്‍ കാണുന്ന ഏറ്റവും വിഷമുള്ളവാരിയിരിക്കാമെന്നും റിച്ച.തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് പറയുന്ന അതേ സിസ്റ്റത്തിന്റെ ഭാഗമായവര്‍ തന്നെയാകാം ചിലരെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week