23.9 C
Kottayam
Thursday, June 4, 2026

‘ഞാന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല’ വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി മാലാ പാര്‍വ്വതി

Must read

തിരുവനന്തപുരം: ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. ‘യുവത’ എന്ന ഫേസ്ബുക്ക് പേജിലാണ് മാലാ പാര്‍വ്വതി പറഞ്ഞു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളു’ എന്നാണ് പ്രചരിച്ച വ്യാജ പോസ്റ്റ്. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്നും താന്‍ അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നുമാണ് നടത്തിയിട്ടില്ലെന്നും നടി പറയുന്നത്.

‘വൈകുന്നേരത്തോടെയാണ് ഇത്തരത്തിലൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടാറുണ്ട്. ചിലപ്പോള്‍ അല്ലാതെയും. യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറഞ്ഞു.

കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ തനിക്ക് നല്ല അഭിപ്രായമാണെന്നും അത് രാഷ്ട്രീയം നോക്കിയല്ല, മറിച്ച് പ്രവര്‍ത്തനം കൊണ്ടാണെന്നും അവര്‍ പറഞ്ഞു. പറയുന്നത് ന്യായമായാലും അന്യായമായാലും ഞാന്‍ പറഞ്ഞ കാര്യം മാത്രം എന്റെ പേര് വെച്ച് പോയാല്‍ മതിയെന്നും മാലാ പാര്‍വ്വതി പറഞ്ഞു. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week