തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളം നിലപാടറിയിച്ചത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ലോക്ക്ഡൗണ്‍, കൊവിഡ് വിഷയങ്ങളിലാണ് പ്രധാനമന്ത്രി ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ബിഹാര്‍, ഹിമാചല്‍, ഒഡിഷ, ഉത്തരാഖണ്ഡ്, പുതുച്ചേരി, മിസോറാം, മേഘാലയ മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധികരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്.
കേരളത്തോട് നിര്‍ദേശങ്ങള്‍ എഴുതിത്തരാന്‍ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News