കൊവിഡ് സ്ഥിരീകരിച്ചയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ എക്‌സിറ്റ് വിന്‍ഡോ വഴി ചാടി ആത്മഹത്യ ചെയ്യുകയായിരിന്നു. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.

ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് വ്യക്തമല്ല. 50-കാരനായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തിന്റെ ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെ നിന്നിരുന്നവരെയും ക്വാറന്റൈനിലാക്കിയിരുന്നു.

ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കര്‍ണാടകയില്‍ 704 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 503 പേര്‍ നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 182 പേര്‍ക്ക് രോഗം ഭേദമായി. 19 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News