26 C
Kottayam
Thursday, May 16, 2024

‘മിന്നൽ മുരളി’യിൽ മേക്കപ്പിന്റെ പേരിൽ ഏറ്റവുമധികം വേദനിച്ചത് ഗുരു സർ: വൈറൽ കുറിപ്പ്

Must read

കൊച്ചി:‘മിന്നൽ മുരളി’ സിനിമയിൽ മേക്കപ്പിന്റെ പേരിൽ ഏറ്റവുമധികം വേദനിച്ചത് ഗുരു സോമസുന്ദരമായിരിക്കുമെന്ന് ചിത്രത്തിന്റെ മേക്കപ്പ്മാൻ ആയ പ്രദീപ് വിതുര. പ്രതീപിനെയും ഗുരു സോമസുന്ദരത്തെയും പ്രശംസിച്ച് സിനിമാ പ്രവർത്തകനായ വിഷ്ണു വംശ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. മിന്നൽ മുരളി സിനിമയിലെ പ്രോസ്തെറ്റിക് മേക്കപ്പ് വിഭാഗത്തിന്റെ ചുമതല നിർവഹിച്ചിരിക്കുന്നത് പ്രദീപ് ആണ്.

‘സിനിമയിലെ ക്ലൈമാക്സ് ഫൈറ്റ് ഏതാണ്ട് ഇരുപത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അതിൽ ഗുരു സർ അവതരിപ്പിക്കുന്ന ഷിബു എന്ന കഥാപാത്രത്തെ കഥാ സന്ദർഭത്തിന് അനുസരിച്ച് മേക്കപ്പ് ചെയ്ത് സെറ്റാക്കി എടുക്കാൻ ഓരോ ദിവസവും മൂന്ന് മണിക്കൂറിൽ കൂടുതൽ വേണം. എല്ലാ ദിവസവും ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് ഗുരു സർ സെറ്റിൽ വരുകയും ക്ഷമയോടെ ഞങ്ങൾക്ക് മുന്നിൽ ഇരിക്കുകയും ചെയ്യും.

ചൂട് അടിച്ചാൽ മെൽറ്റ് ആകുന്ന മെറ്റീരിയൽ ആണ് മേക്കപ്പിനായി ഉപയോഗിച്ചത്. ഷൂട്ടിങ് വേളയിൽ അതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ചത് ഗുരു സർ ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം ഓരോ ദിവസവും മേക്കപ്പ് റിമൂവ് ചെയ്യാനും സമയം എടുക്കും. റിമൂവ് ചെയ്യുന്ന ജോലി ബുദ്ധിമുട്ട് പിടിച്ചത് ആണ്. മുഖത്തും മുടിയിലും ഒക്കെ ഒട്ടി പിടിച്ചിരിക്കുന്ന മേക്കപ്പ് മെറ്റീരിയൽ എടുക്കുമ്പോൾ പലപ്പോഴും വേദന അനുഭവപ്പെടും. ഒരു പക്ഷേ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ പേരിൽ വേദനിച്ചത് ഗുരു സർ ആയിരിക്കാം. എന്നിട്ട് കൂടി ഗുരു സർ ഞങ്ങളോട് കാണിച്ച സഹകരണവും സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്…’

ഗുരു സർ, നിങ്ങളൊരു നിധിയാണ് ! കൂടാതെ പ്രദീപ് ഏട്ടാ, മലയാളത്തിന് അഭിമാനം ആയ ഒരു വലിയ സിനിമയിൽ നമ്മുടെ ഒരു നാട്ടുകാരൻ ഭാഗമായിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനം ആണ്. സിനിമ ഒരു ചെറിയ പ്രോസസ് അല്ല എന്ന യാഥാർഥ്യം നമുക്കെല്ലാവർക്കുമുണ്ട്. അപ്പോഴും എടുത്ത് പറയേണ്ട ഡിപ്പാർട്ട്മെൻ്റുകൾ പലപ്പോഴും പലരും അറിയുന്നില്ല. പ്രോസ്തെറ്റിക് മേക്കപ്പ് എന്നൊരു ഡിപ്പാർട്ട്മെന്റ് ഉണ്ടെന്നും അത് സിനിമയുടെ ഒറിജിനാലിറ്റിയെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നും സിനിമ കണ്ടവർക്ക് മനസ്സിലാകും. മേക്കപ്പ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അഭിമാന ചിത്രമാണ് മിന്നൽ മുരളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week