FeaturedHome-bannerNationalNews

വൻ അക്രമണപദ്ധതി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ അല്‍ക്വയ്‌ദ ഭീകരരില്‍നിന്ന്‌ പിടിച്ചെടുത്ത ഭൂപടങ്ങളില്‍ രാമക്ഷേത്രവും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അറസ്‌റ്റിലായ അല്‍ക്വയ്‌ദ ബന്ധമുള്ള അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ്‌ ഭീകരുടെ പക്കല്‍ ക്ഷേത്രനഗരത്തിന്റേതടക്കം ഒട്ടേറെ നഗരങ്ങളുടെ ഭൂപടങ്ങള്‍.ഇവിടങ്ങളിലൊക്കെ ആക്രമണത്തിന്‌ ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന്‌ പോലീസ്‌. ലഖ്‌നൗവില്‍ സ്വാതന്ത്ര്യദിനത്തിനു മുമ്പ് പ്രഷര്‍കുക്കര്‍ ബോംബ്‌ ഉപയോഗിച്ച്‌ സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതി.

ഭീകരരുടെ അറസ്‌റ്റിനു പിന്നാലെ മറ്റ്‌ 12 പേരെയും ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ലഖ്‌നൗവിനും അയോധ്യയ്‌ക്കും പുറമേ വാരാണസി, മഥുര എന്നിവിടങ്ങളിലെല്ലാം ആക്രമണത്തിനായിരുന്നു ഭീകരരുടെ പദ്ധതി. ഇവിടങ്ങളില്‍ സുരക്ഷ ശക്‌തമാക്കി.
മിന്‍ഹാസ്‌ അഹമ്മദ്‌, മാസീറുദ്ദീന്‍ എന്നീ രണ്ടു ഭീകരരാണ്‌ ഞായറാഴ്‌ച അറസ്‌റ്റിലായത്‌.

ലഖ്‌നൗ നിവാസികളാണ്‌ ഇവര്‍. പോലീസിന്റെ തന്നെ ഭീകരവിരുദ്ധ സ്‌ക്വാഡാണ്‌ ഇവരെ വലയിലാക്കിയത്‌. വാട്ട്‌സ്‌ആപ്പിലൂടെയും ടെലിഗ്രാമിലൂടെയുമായിരുന്നു ഭീകരരുടെ ആശയവിനിമയം. ഇവരുടെ സംഭാഷണ ഗ്രൂപ്പുകളിലേക്ക്‌ പോലീസ്‌ കടന്നുകയറി. തുടര്‍ന്നായിരുന്നു അറസ്‌റ്റ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button