Home-bannerKeralaNewsRECENT POSTS
കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മഹിളാ കോണ്‍ഗ്രസ്; സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തിയറിയിച്ച് മഹിളാ കോണ്‍ഗ്രസ്. പുനഃസംഘടനയില്‍ വനിത പ്രാതിനിധ്യം കുറഞ്ഞതിലാണ് മഹിളാ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സോണിയ ഗാന്ധിക്ക് പരാതി നല്‍കി.
34 ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നിട്ടും ഒരാള്‍ക്ക് മാത്രമാണ് അവസരം നല്‍കിയതെന്നും ലതിക പറഞ്ഞു. വനിതകളുടെ മനസ് വ്രണപ്പെടുത്തുന്ന പട്ടികയാണ് നിലവിലേത്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയാറാകണമെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News