26.1 C
Kottayam
Wednesday, May 22, 2024

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്ക്; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

Must read

മൂലമറ്റം: വാഗമണ്‍-മൂലമറ്റം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി വരികയായിരുന്നു വാഹനം തിട്ടയിലിടിപ്പിച്ചു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ ഒന്‍പതോടെ പുള്ളിക്കാനം ഡിസി കോളജിനു സമീപമായിരുന്നു അപകടം.

കുമളിയില്‍ നിന്നു പുലര്‍ച്ചെ 5.30ന് തൊടുപുഴയ്ക്ക് വരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡിസി കോളജ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം നിയന്ത്രണം വിടുകയായിരുന്നു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week