മുംബൈ: പ്രതിസന്ധികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക് എന്ന് സൂചന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ചര്‍ച്ചകളില്‍ ശിവസേന സമവായത്തിന് തയ്യാറായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞു. എന്‍.സി.പി നാളെ കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. ഭൂരിപക്ഷമുള്ള സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് വരുമെന്ന് ശരത് പവാര്‍ ഉറപ്പ് നല്‍കി. സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാഷ്ട്രപതി ഭരണം ഏതാണ്ട് അവസാനിക്കുമെന്ന് ഉറപ്പായി. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത്പവാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായത്. നാളെ ഗവര്‍ണറെ കാണാന്‍ ശിവസേന സമ്മതിച്ചതായി എന്‍.സി.പി വ്യക്തമാക്കി. ഇതോടെ മൂന്ന് പേരെയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാഷ്ട്രപതി ഭരണത്തിന് പ്രസക്തിയില്ലാതാകും. ഇതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകൃതമാവും.
ശിവസേനയ്ക്ക് 16 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. എന്‍.സി.പിക്ക് 14 മന്ത്രിമാരെയും കോണ്‍ഗ്രസിന് 12 പേരെയും ലഭിക്കും. സ്പീക്കര്‍ പദവിയും ഉപ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസിന് ലഭിച്ചേക്കും. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ പദവി എന്‍.സി.പിക്ക് ലഭിക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരിലൊരാള്‍ ശിവസേനയില്‍ നിന്നായിരിക്കും.