News

മഹാഭാരതത്തിലെ ‘ഭീമന്‍’; നടന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ഹാമര്‍, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ നിരവധി രാജ്യാന്തര മീറ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. 1966ലും 1970ലും നേടിയ സ്വര്‍ണം ഉള്‍പ്പെടെ നാല് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ് പ്രവീണ്‍ കുമാര്‍. ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ഭീമന്‍ ആയി എത്തിയതോടെ പ്രവീണ്‍ കുമാറിന്റെ പ്രശസ്തി പിന്നെയും കൂടി.

ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്ത മഹാഭാരതം രാജ്യത്തെ ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ്. 1988ലായിരുന്നു സംപ്രേഷണം.പ്രവീണ്‍ കുമാറിന് ഭാര്യയും ഒരു മകളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button