തിരുവനന്തപുരം: കേരളത്തില്‍ ഭീതിവിതച്ച ശേഷം അറബിക്കടല്‍ വഴി ഒമാന്‍ തീരത്തേയ്ക്ക് സഞ്ചരിച്ച ‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചുവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. തീരമെത്തും മുന്‍പേ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.
അതേസമയം, കേരളത്തില്‍ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കന്‍ ജില്ലകളില്‍ ചുരുക്കം സ്ഥലങ്ങളില്‍ മഴ പെയ്തേക്കാം. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം, 6 വരെ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കു പോകരുതെന്നു നിര്‍ദേശമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News