KeralaNews

പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്ര സ്കോളർഷിപ്പിന് അപേക്ഷിയ്ക്കാം

ന്യൂഡൽഹി:കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനുള്ള ഫ്രഷ്, റിന്യൂവൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 15 വരെ ദീർഘിപ്പിച്ചു. വിദ്യാർഥികളുടെ കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ ഗവൺമെന്റ്/ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം.
എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ 11, 12 തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും www.scholarships.gov.in മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവൽ) സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സംസ്ഥാനതല ഓൺലൈൻ വെരിഫിക്കേഷൻ സുഗമമാക്കുന്നതിനായി പ്രധാനപ്പെട്ട രേഖകൾ (ഫോട്ടോ, ആധാർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ) നിർബന്ധമായും അപ്‌ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളിൽ നൽകണം. ഇൻസ്റ്റിറ്റിയൂഷൻ രജിസ്‌ട്രേഷൻ (എൻ.എസ്.പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിയന്തരമായി ചെയ്യണം.
സ്‌കോളർഷിപ്പിന്റെ ഇൻസ്റ്റിറ്റിയൂഷൻതല വെരിഫിക്കേഷൻ (വിദ്യാർഥികൾ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓൺലൈൻ വെരിഫിക്കേഷൻ) തിയതി നവംബർ 30 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. സ്‌കോളർഷിപ്പ് സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക ഇ-മെയിൽ: [email protected].  ഫോൺ: 9446096580, 9446780308, 0471-2306580.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker