NationalNewsRECENT POSTS
കുരങ്ങന്റെ കൈയ്യില്‍ നിന്ന് ദേഹത്ത് കല്ല് വീണ് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
മുസഫര്‍നഗര്‍: കുരങ്ങന്റെ കൈയില്‍നിന്ന് ദേഹത്തേക്ക് കല്ല് വീണ് നാലുമാസം പ്രായമുള്ള അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവില്‍ കയറിയ കുരങ്ങന് അവിടെക്കിടന്ന കല്ലെടുക്കുകയും ഇത് വഴുതി താഴെ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News