പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദാ(32)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News