കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് യുവ ദമ്പതികള്‍ മരിച്ചു

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക്കാരായ ദമ്പതികള്‍ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരിന്നു അപകടം. തിരുവനന്തപുരം ജില്ല കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷന്‍ ഓഫീസ് ഓവര്‍സിയര്‍ നെയ്യാറ്റിന്‍കര ഊരൂറ്റുകാല തിരുവോണത്തില്‍ രാഹുല്‍ എസ്.നായര്‍ (30), ഭാര്യ തദ്ദേശ ഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് സൗമ്യ. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്.

തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News