മലയാള സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങള്‍ പറയാത്തത് ഭയമുള്ളത് കൊണ്ടല്ല; മഡോണ സെബാസ്റ്റിയന്‍

നടി എന്നതിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് മഡോണ സെബാസ്റ്റ്യന്‍. ഇപ്പോളിതാ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങള്‍ പറയാത്തത് ഭയമുള്ളത് കൊണ്ടല്ലെന്ന് തുറന്ന് പറയുകയാണ് മഡോണ. ഗൃഹലക്ഷ്മി ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഇത്തരം പ്രശ്‌നങ്ങള്‍ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയണമെന്നും ഇത് ഇങ്ങനെ ആള്‍ക്കാര്‍ക്ക് മനസിലായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ വീഡിയോയില്‍ പറഞ്ഞതുകൊണ്ടോ ഒന്നും ആര്‍ക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്‌ക് ആണ്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല. അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാവണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല.

പാര്‍വതിയെ പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറുളളൂ. മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലേ പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News