തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ്!

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് കണ്ടെത്തി. പത്ത് ഗ്രാം വീതമുള്ള മൂന്ന് പൊതി കഞ്ചാവുകളാണ് കണ്ടെത്തിയത്. കൊവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഭക്ഷണം വിതരണം ചെയ്യുന്നതിന് തൊട്ടു മുന്‍പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രോഗികള്‍ക്കായി ബന്ധുക്കള്‍ കൊണ്ടുവരുന്ന ഭക്ഷണം ആശുപത്രി അധികൃതര്‍ സ്വീകരിച്ച ശേഷം വിതരണം ചെയ്യുകയാണ് പതിവ്. വിയ്യൂര്‍ ജയിലില്‍ നിന്ന് കൊവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണ് കഞ്ചാവെന്ന് സംശയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News