Entertainment
നടി ശരണ്യ ആനന്ദ് വിവാഹിതയായി; ചിത്രങ്ങളും വീഡിയോയും വൈറല്‍
ചലച്ചിത്ര താരം നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന്‍ നായരാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
തമിഴില്‍ അഭിനയിച്ചുകൊണ്ട് ആരംഭം കുറിച്ചു പിന്നീട് മലയാളത്തിലേക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. നടിയും ഒരു കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് എന്ന മോഹന്‍ലാല്‍ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്.
ഒരു മോഡല്‍ കൂടിയായ ശരണ്യ പ്രശസ്തമായ പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. റേറ്റിങ്ങില്‍ ഏറ്റവും മുകളില്‍ നില്‍കുന്ന കുടുംബ വിളക്ക് എന്ന സീരിയലിലും താരമിപ്പോള്‍ അഭിനയിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News