KeralaNewsRECENT POSTS
‘ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെ’ ടയര്‍ കടയുടെ ഉദ്ഘാടകനായി മന്ത്രി എം.എം മണി
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ 34 തവണ മാറ്റി വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടകന്‍. നെടിങ്കണ്ടം കല്ലാറിയിലെ ടയര്‍ കടയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു.
ഉദ്ഘാചനത്തിനു ശേഷം മന്ത്രിയുടെ വാഹനം തന്നെ ആദ്യ അലൈന്‍മെന്റ് പരിശോധന നടത്തി. കാറിനു ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. മറ്റു മന്ത്രിമാര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ദൂരം തന്റെ വാഹനം ഓടുന്നുണ്ട്. അപ്പോള്‍ ടയറിന്റെ തേയ്മാനം സ്വാഭാവികമാണെന്നുമാണ് എം.എം മണിയുടെ വാദം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News