പോക്സോ കേസ് പ്രതി എസ്.ഐയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ടു; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ എസ് ഐക്ക് കുത്തേറ്റു. തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിനാണ് കുത്തേറ്റത്. പ്രതി എസ്.ഐയെ കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഫോര്‍ട്ട് എ സി പ്രതാപചന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രതി എസ്ഐയെ ആക്രമിക്കുകയും കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തുകയുമായിരിന്നു. കരിമഠം കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നിയാസിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് എസ് ഐക്ക് കുത്തേറ്റത്. സ്വയം പരിക്കേല്‍പ്പിച്ച പ്രതി പിന്നീട് രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയെന്ന് വിവരം ലഭിച്ച പോലീസ് അവിടെയെത്തിയെങ്ങിലും ഇയാള്‍ രക്ഷപ്പെട്ടു. ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് നിയാസ്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേസില്‍ നിയാസിനെ പിടികൂടാനാണ് വൈകുന്നേരം ഫോര്‍ട്ട് സ്റ്റേഷനിലെ എസ്ഐ വിമലും സംഘവും എത്തിയത്. പോലീസുകാരെ നിയാസും കൂട്ടുകാരും ചേര്‍ന്ന് വളഞ്ഞു.
കുപ്പിയെടുത്ത് പൊട്ടിച്ച നിയാസ് ഇതുപയോഗിച്ച് പൊലീസിനെ അക്രമിച്ചു. ഇതിനു ശേഷം സ്വയം പരിക്കുണ്ടാക്കി പോലീസില്‍ നിന്നും രക്ഷപ്പെട്ടു. എസ്ഐ വിമല്‍ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിനെ തടഞ്ഞ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയാസിനുവേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.