ചെന്നൈ:യുവാവിനെ ചുമലിലേറ്റിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.ചെന്നൈ വെള്ളപ്പൊക്കത്തില്‍ പരുക്ക് പറ്റി അബോധാവസ്ഥയിലായ യുവാവിനെ ചുമലിലേറ്റി കൊണ്ടുപോകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ ടി.രാജേശ്വരിയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കി.
ശക്തമായ കാറ്റില്‍ മരക്കൊമ്ബ് കടപുഴകി വീണാണ് യുവാവിന് പരുക്കേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഉദയകുമാര്‍ അപകടനില തരണം ചെയ്തതായാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News