വ്യാജപ്രചരണങ്ങള്‍ക്കിടയില്‍ ഇടക്കെല്ലാം ഇത്തരം വസ്തുനിഷ്ഠമായ വാര്‍ത്ത കൊടുക്കുന്നതിന് മാതൃഭൂമി പത്രം അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് എംബി രാജേഷ്. അതേസമയം പത്ത് ജില്ലകളിലെ പോളിങ് കഴിയുന്നതുവരെ ഈ സത്യം പുറത്തു പറയാതിരിക്കാന്‍ പത്രം പുലര്‍ത്തിയ മുന്‍കരുതലും കൗശലവും അപാരമെന്നും രാജേഷ് പറയുന്നു. എല്‍പി സ്‌കൂള്‍ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി വാര്‍ത്തയെ കുറിച്ചാണ് രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ചില സത്യങ്ങള്‍ ഇങ്ങനെയാണ്. എത്ര ആഴത്തില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും.
എല്‍ പി സ്‌കൂള്‍ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികള്‍ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാന്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ജടഇ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്താണ് നിയമനം സര്‍വ്വകാല റെക്കോഡിലെത്താന്‍ കാരണം? മൂന്ന് അദ്ധ്യയന വര്‍ഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ കൂടി ! ഇങ്ങനെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ?
എന്തുകൊണ്ട് 5 ലക്ഷം കുട്ടികള്‍ കൂടി ? പൊതു വിദ്യാലയങ്ങള്‍ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി. യു.ഡി.എഫിന്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും.
അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷന്‍ ഫാള്‍ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകര്‍ ജോലി നിലനിര്‍ത്താന്‍ വെക്കേഷനില്‍ കുട്ടികളെ പിടുത്തക്കാരായിരുന്ന ‘ പഴയ നല്ല കാലം’ ഡഉഎ തിരിച്ചു കൊണ്ടുവരും.
എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോര്‍ക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവില്‍ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത്.
നല്ല വാര്‍ത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. ‘ആവശ്യമുണ്ട് അദ്ധ്യാപകരെ ‘ എന്ന തലക്കെട്ടില്‍ ഒറ്റനോട്ടത്തില്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നല്‍കുന്നത് എഡിറ്റോറിയല്‍ ഡെസ്‌കാണല്ലോ.
പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാന്‍ പുലര്‍ത്തിയ മുന്‍കരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാര്‍ത്ത അഭിനന്ദനമര്‍ഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.