എന്നോട് ഒരാള്‍ ചോദിച്ചു, നിങ്ങള്‍ വീണ് കഴിഞ്ഞിട്ട് എന്തെങ്കിലും മെന്റല്‍ ഷോക്ക് ഉണ്ടായോ എന്ന്? അതിനുത്തരം ഞാനിതാണ് പറഞ്ഞത്; എം.എ യൂസഫലി

ഹെലികോപ്ടര്‍ അപകടത്തിന് ശേഷമുള്ള നിമിഷങ്ങളെക്കുറിച്ച് വ്യക്തമാക്കി വ്യവസായി എം.എ യൂസഫലി. പേടിപ്പെടുത്തുന്ന അനുഭവങ്ങളോടൊപ്പം ആ നിമിഷത്തില്‍ മനസ്സിനെ തണുപ്പിച്ച ചിലതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

എന്നോട് ഒരാള്‍ ചോദിച്ചു, നിങ്ങള്‍ വീണ് കഴിഞ്ഞിട്ട് എന്തെങ്കിലും മെന്റല്‍ ഷോക്ക് ഉണ്ടായോ എന്ന്..? അതിനുത്തരം ഞാനിതാണ് പറഞ്ഞത്. അപകടസ്ഥലത്തു നിന്ന് പോലീസ് വണ്ടിയില്‍ കയറി. എനിക്കൊപ്പം എന്റെ പിഎ ഷാഹിദും ഉണ്ട്. ഞാനൊരു മൈബക്കിന്റെ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു.

ഒരു രാജാവിന്റെ മകന്‍ എനിക്ക് സമ്മാനിച്ചതാണ് അത്. അതൊരു അംഗീകാരമായി ഞാന്‍ കരുതുന്നതാണ്. എന്റെ കൂളിങ് ഗ്ലാസ് ഹെലികോപ്റ്ററില്‍ വച്ച് മറന്നിട്ടുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഷാഹിദ് പറഞ്ഞു. ഇപ്പോള്‍ ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

അപ്പോള്‍ കൂടെയുണ്ടായിരുന്ന ഹാരിസ് പറഞ്ഞു, കൂളിങ് ഗ്ലാസ് തന്റെ കയ്യിലുണ്ടെന്ന്. അതിനര്‍ഥം ആ സമയത്ത് പോലും എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നു എന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News