‘അയ്‌ശെരി പഞ്ച് ഡയലോഗൊക്കെ സിനമയിലെ ഒള്ളൂല്ലെ’; പ്രശാന്ത് നീലിന്റെ വാക്‌സിനേഷന്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കൊവിഡ് വാക്സിന്‍ എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം ‘കെ.ജി.എഫ്’ ഒരുക്കിയ പ്രശാന്ത് നീല്‍ ആണ് വാക്സിന്‍ ചിത്രം പങ്കുവെച്ച് ട്രോളന്‍മാര്‍ക്ക് ഇരയായത്. ചിത്രത്തില്‍ പഞ്ച് ഡയലോഗുകള്‍ എഴുതിയ സംവിധായകന് സൂചി പേടിയാണെന്നുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
കോവിഡ് വാക്സിന്‍ സ്വീകരിച്ചതായും, എല്ലാവരും കുടുംബസമേതം വാക്സിന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് നീല്‍ കുത്തിവെപ്പ് എടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ അദ്ദേഹത്തിന്റെ സന്ദേശത്തേക്കാള്‍, മുഖം താഴ്ത്തി, മറച്ചുപിടിച്ചുകൊണ്ട് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രമാണ് ചര്‍ച്ചാ വിഷയമായത്. ചിത്രം ട്വീറ്റ് ചെയ്ത കെ.ജി.എഫ് താരം രവീണ ടണ്ഠന്‍, ‘ക്യൂട്ട് പിക്’ ആണെന്ന കമന്റാണ് നല്‍കിയത്.