26.2 C
Kottayam
Friday, June 5, 2026

സെറ്റുകളില്‍ ഭക്ഷണത്തിന് വരെ വലിയ പക്ഷാപാതമാണ്, ചോദിച്ചാല്‍ പോലും തരില്ല; ശാലിന്‍ സോയ

Must read

സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് യുവനടി ശാലിന്‍ സോയ. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച് ശാലിന്‍ സംസാരിച്ചത്.

ധമാക്ക സെറ്റില്‍ നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലാവുകയും നിരവധി ട്രോളുകള്‍ വരികയും ചെയ്തിരുന്നു. തന്റെ പ്ലേറ്റില്‍ നിന്നും സുഹൃത്ത് മട്ടന്‍ പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്ട് ചെയ്തതുമാണു വീഡിയോയില്‍ കാണാനാവുന്നതെന്നു ശാലിനി പറയുന്നു.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്‍. സിനിമയില്‍ റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണു മട്ടന്‍പീസ് ട്രോള്‍ വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിന്‍ വാചാലയായത്.

സിനിമാ സെറ്റില്‍ വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്കു ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ട്. ഈ സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവമെന്നു ശാലിന്‍ പറയുന്നു.

- Advertisement -

സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത്. അതുകൊണ്ടു നമുക്ക് ആ പ്രശ്നമില്ല. പക്ഷെ മനപ്പൂര്‍വ്വം ആ സ്റ്റീല്‍ ഗ്ലാസ് അങ്ങ് തരുമ്പോള്‍ നമുക്ക് കൊള്ളും. ചിക്കനോ ബാക്കി സ്പെഷ്യല്‍ ഐറ്റംസോ ഒക്കെ സംവിധായകനു മാത്രമായിരിക്കും കൊടുക്കുക. വികാരമില്ലാത്തവര്‍ക്കു വരെ വികാരുമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണു സെറ്റുകളില്‍ നടക്കുക.

- Advertisement -

ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു. പക്ഷെ മനപ്പൂര്‍വ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്പോള്‍ നമുക്കു കൊള്ളും. ചോദിച്ചാല്‍ പോലും തരില്ല, ശാലിന്‍ പറയുന്നു.

ബാലതാരമായെത്തി സീരിയലുകളും സിനിമകളിലും അഭിനയിച്ച ശാലിന്‍ നര്‍ത്തകിയെന്ന നിലയില്‍ കൂടി മലയാളികള്‍ക്കു സുപരിചിതയാണ്. വിവിധ ചാനലുകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week