സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കി
ഒമാന്‍: ഒമാനില്‍ വാക്സിന്‍ വിതരണം വളരെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
നിലവിലെ ധാരണ പ്രകാരം ഒക്‌ടോബര്‍ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തും. നിലവില്‍ പ്രതിവാരം രണ്ടര ലക്ഷം, പ്രതിമാസം 12.5 ലക്ഷം ഡോസ് എന്ന നിലയിലാണ് വാക്‌സിന്റെ വിതരണം. മസ്‌കത്ത്, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളില്‍ വാക്‌സിനേഷന്‍ നൂറ് ശതമാനമായി.
പ്രതിമാസം ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെ എന്ന തോതില്‍ വാക്‌സിനേഷന് വിധേയമാക്കണം എന്നാണ് തീരുമാനം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രങ്ങള്‍ മാറിയതായി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്നും അധികൃതര്‍ പറഞ്ഞു.