അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം ഒരുങ്ങുന്നു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ടു ദിവസത്തേക്കു കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിനു പോകരുത്. വ്യാഴാഴ്ചയോടുകൂടി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിക്കുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News