തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ് ജോസഫ് പക്ഷങ്ങൾ അവകാശവാദമുന്നയിച്ചതിനേത്തുടർന്ന് രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.ജോസഫിന് ചെണ്ടയും ജോസിന് ടേബിൾഫാനും ചിഹ്നമായി അനുവദിച്ചു.
നേരത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുമെന്ന് അറിയിച്ചു. കുട്ടനാട് ഒഴികെയുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു.
തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാർത്ഥികളുണ്ട്. കോട്ടയം ജില്ല പഞ്ചായത്തിലാണ് കൂടുതൽ സീറ്റ്, 9 എണ്ണം. ഇടുക്കി ജില്ല പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News