27.4 C
Kottayam
Thursday, June 4, 2026

വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു

Must read

വിജയവാഡ: വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ നഴ്സിനെ മുന്‍ കാമുകന്‍ തീവച്ചു കൊന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു. ആന്ധ്രാപ്രദേശിലെ കുഷ്ണ ജില്ലയിലാണ് സംഭവം. വിജയവാഡ കൊവിഡ് സെന്ററിലെ നഴ്സായ 24കാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ മാസം ആദ്യം ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് യുവതി പറഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതേ ചൊല്ലി യുവാവ് ഇവരുടെ താമസസ്ഥലത്തെത്തി ബഹളം വച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിന് പരാതി നല്‍കുകയും പോലീസ് യുവാവിനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു.

ഇനി പ്രശ്നമുണ്ടാക്കില്ലെന്ന യുവാവിന്റെ ഉറപ്പിനെ തുടര്‍ന്ന് യുവതി പരാതി പിന്‍വലിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഡ്യുട്ടി കഴിഞ്ഞ് പോയ യുവതിയെ പിന്തുടര്‍ന്ന യുവാവ് താമസസ്ഥലത്തെത്തി വഴക്കിട്ടു. ഇതിനിടെ കൈവശം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി.

രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കയറിപ്പടിച്ച യുവതിയാകട്ടെ പിടിവിടാതെ മുറുക്കിപ്പിടിച്ചു. ഇരുവരുടെയും കരച്ചില്‍ കേട്ട് എത്തിയ അയല്‍ക്കാര്‍ ഇവരെ വേര്‍പെടുത്തി മാറ്റി. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഇന്നു പുലര്‍ച്ചെ ആശുപത്രയിലാണ് മരണമടഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week