KeralaNews

വനിതാ നഴ്‌സുമാർക്ക് ഗൾഫ് രാജ്യങ്ങളിൽ അവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു

സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒക്ടോബർ 19,20,21,22 തിയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷിക്കണം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 17 ആണ്.

യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000 മുതൽ 2,60,000 രൂപ വരെ) ഉയർന്ന പ്രായപരിധി 40 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker