തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ തെറ്റായ യോഗ്യത ഹാജരാക്കിയെന്ന പരാതിയില്‍ ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഷാഹിദാ കമാലിനും സാമൂഹിക നീതി വകുപ്പിനും ലോകായുക്ത നോട്ടിസ് നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്.
വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News