24.5 C
Kottayam
Monday, May 20, 2024

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1441 കേസുകള്‍; 1463 അറസ്റ്റ്; പിടിച്ചെടുത്തത് 685 വാഹനങ്ങൾ

Must read

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1441 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1463 പേരാണ്. 685 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2968 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 37 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 42, 25, 28
തിരുവനന്തപുരം റൂറല്‍ – 172, 175, 86
കൊല്ലം സിറ്റി – 185, 245, 116
കൊല്ലം റൂറല്‍ – 42, 50, 25
പത്തനംതിട്ട – 71, 76, 56
ആലപ്പുഴ- 37, 48, 6
കോട്ടയം – 29, 45, 1
ഇടുക്കി – 88, 33, 11
എറണാകുളം സിറ്റി – 291, 269, 131
എറണാകുളം റൂറല്‍ – 120, 50, 37
തൃശൂര്‍ സിറ്റി – 107, 145, 54
തൃശൂര്‍ റൂറല്‍ – 37, 69, 15
പാലക്കാട് – 32, 37, 8
മലപ്പുറം – 29, 50, 18
കോഴിക്കോട് സിറ്റി – 25, 25, 18
കോഴിക്കോട് റൂറല്‍ – 29, 30, 8
വയനാട് – 35, 3, 14
കണ്ണൂര്‍ – 14, 20, 0
കാസര്‍ഗോഡ് – 56, 68, 53

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week