25.6 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്തെ വൈദ്യുതിബില്ലിലെ ഫിക്സഡ് ചാര്‍ജ്ജില്‍ 25% ഇളവ്, കറണ്ട് ചാർജ് തവണകളായി അടയ്ക്കാൻ അനുമതി

Must read

തിരുവനന്തപുരം:വൈദ്യുതി ബില്ല് -ഫിക്സഡ് ചാര്‍ജ്ജില്‍ ഇളവ്
കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണിന്റെ ഫലമായി സംസ്ഥാനത്തെ ഒട്ടേറെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇങ്ങിനെ വൈദ്യുതി ഉപഭോഗം കുറഞ്ഞ സാഹചര്യത്തിലും ഫിക്സഡ് ചാര്‍ജ്ജ് ബാദ്ധ്യതയാകുന്നു എന്ന നിലയില്‍ പരാതിയുയര്‍ന്നിരുന്നു.

 ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് മാറ്റിവെക്കുന്നതിനും ഇതിന് ഈടാക്കുന്ന പലിശ 18%ത്തില്‍ നിന്ന് 12% ആയി കുറക്കുന്നതിനും തീരുമാനിച്ചിരുന്നു.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഫിക്സഡ് ചാര്‍ജ്ജില്‍ ഇളവ് അനുവദിക്കണമെന്ന നിരവധി ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബഹു മുഖ്യമന്ത്രി വൈദ്യുതി ബോര്‍ഡിനോട് ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

 ഇക്കാര്യം ബഹു. വൈദ്യുതി മന്ത്രി ശ്രീ എം. എം. മണി വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
ബഹു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കണക്കിലെടുത്തുകൊണ്ട് വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ അശുപത്രികളുടേയും ലോക്ക് ഡൗണ്‍ കാലയളവിലെ (2020മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ) വൈദ്യുതിബില്ലിലെ ഫിക്സഡ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കുന്നതിന് തീരുമാനിച്ചു. ഫിക്സഡ് ചാര്‍ജ്ജിലെ ബാക്കി തുക അടക്കുന്നതിന് 2020 ഡിസംബര്‍ 15 വരെ സാവകാശം നല്‍കുന്നതിനും ആയതിന് ഈ കാലയളവില്‍ പലിശ ഈടാക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ വലിയ വൈദ്യുതി ബില്ലുകള്‍ ‍ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതാണ് ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായതെന്നാണ് മനസ്സിലാക്കുന്നത്. 

- Advertisement -

എങ്കിലും ഇക്കാര്യത്തില്‍ ലഭിക്കുന്ന എല്ലാ പരാതികളും വിശദമായി പരിശോധിക്കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. ബില്‍ തുക ഒന്നിച്ച് അടക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലയലവിലെ വൈദ്യുതി ബില്ലുകളില്‍ പകുതി അടക്കുന്ന പക്ഷം ബാക്കി തുകക്ക് രണ്ടു തവണകള്‍ അനുവദിക്കുന്നതാണെന്നും തീരുമാനിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

Popular this week