എറണാകുളം ജില്ലയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

1. മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 27 ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

2. മെയ് 27 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് പോസിറ്റീവായ രണ്ടാമത്തെയാൾ. ഇവരെ അന്നു തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

3. മെയ് 17ന് അബുദാബി – കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാൾ. കോ വിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

4. ഇന്നലെ (28/5/20) കളമശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 80 വയസുള്ള തൃശ്ശൂർ സ്വദേശിനിയാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ നാലമത്തെയാൾ.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 21
ഐ. എൻ.എച്ച്.എസ് സഞ്ജീവനി – 4

സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
 എറണാകുളം – 13
 പാലക്കാട് – 1
 കൊല്ലം – 2
 തൃശൂർ – 2
 ആലപ്പുഴ – 2
 ഉത്തർപ്രദേശ്- 1
 ലക്ഷദ്വീപ് – 1
 മധ്യപ്രദേശ്- 1
 ബംഗാൾ- 1
 രാജസ്ഥാൻ-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News